Israel apologizes after diplomat uses Singapore flag as tablecloth

സിംഗപ്പൂര്‍: സല്‍ക്കാരത്തിനിടയില്‍ നയതന്ത്രജ്ഞന്‍ സിംഗപ്പൂര്‍ കൊടി മേശ വിരിപ്പായി ഉപയോഗിച്ച സംഭവത്തില്‍ ഇസ്രായേല്‍ സിംഗപ്പൂരിനോട് മാപ്പ് പറഞ്ഞു. നയതന്ത്രജ്ഞന്റെ ദൗര്‍ഭാഗ്യകരമായ പെരുമാറ്റത്തില്‍ നടുക്കം രേഖപ്പെടുത്തിയ സിംഗപ്പൂരിലെ ഇസ്രായേല്‍ എംബസി സിംഗപ്പൂരിനോട് സംഭവത്തില്‍ മാപ്പു പറഞ്ഞതായി അറിയിച്ചു.

സംഭവത്തില്‍ സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രാലയം ഇസ്രായേല്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.

പെരുമാറ്റ ദൂഷ്യത്തിന് നയതന്ത്രജ്ഞനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

സിംഗപ്പൂര്‍ കൊടി ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്. ഇസ്രായേല്‍ എമ്പസിയുടെ മാപ്പപേക്ഷയും നയതന്ത്രജ്ഞനെ ശിക്ഷിക്കുമെന്നുള്ള ഉറപ്പിനെയും സ്വാഗതം ചെയ്യുന്നു. വിദേശികള്‍ ഉള്‍പ്പെടെ എല്ലാവരും തങ്ങളുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും ബഹുമാനിക്കുകയും വേണമെന്ന് സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Top