ഗാ​സാ​ മുനമ്പിലുള്ള ഹ​മാ​സ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​സ്ര​യേ​ലി​ന്‍റെ മി​സൈ​ല്‍ ആ​ക്ര​മ​ണം

ടെല്‍ അവീവ്: ഗാസാ മുനമ്പിലുള്ള ഹമാസ് ശക്തികേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം. ഹമാസ് രാഷ്ട്രീയ നേതാവിന്റെ ഓഫീസും മിലിട്ടറി ഇന്റലിജന്‍സ് ഹെഡ്‌കോര്‍ട്ടേഴ്‌സും അടക്കമുള്ളവ ലക്ഷ്യമാക്കിയായിരുന്നു റോക്കറ്റാക്രമണമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. ആക്രമണത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റതായി ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞദിവസം ഹമാസ് തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പില്‍ നിന്ന് വിക്ഷേപിച്ച റോക്കറ്റ് ഇസ്രയേലിലെ വീട് തകര്‍ത്തിരുന്നു. ടെല്‍ അവീവ് നഗരത്തിനു വടക്ക് 20 കിലോമീറ്റര്‍ അകലെയുള്ള മിഷ്‌മെറെത്തിലുള്ള വീട്ടിലാണ് കഴിഞ്ഞദിവസം അതിരാവിലെ റോക്കറ്റ് പതിച്ചത്.

ഹമാസിന്റെ ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍കിയത്. ഹമാസിനോട് ക്ഷമിക്കാനാകില്ലെന്നും ശക്തമായ നടപടി എടുക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വാഷിംഗ്ടണില്‍ പ്രതികരിച്ചിരുന്നു. തൊട്ടുപിന്നാലെ യുഎസ് പര്യടനം വെട്ടിക്കുറച്ച് നെതന്യാഹു ഇസ്രയേലിലേക്കു മടങ്ങിയിരുന്നു.

Top