‘ഇസ്രയേൽ വ്യോമാക്രമണം’ ; അമേരിക്കൻ നഗരങ്ങളിൽ പ്രതിഷേധം

palastine-plo

ലോസ് ഏഞ്ചൽസ് : ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പലസ്തീൻ അനുകൂലികളുടെ പ്രതിഷേധം. ലോസ് ഏഞ്ചൽസ്, ബോസ്റ്റൺ, ഫിലാഡൽഫിയ, മറ്റ് യുഎസ് നഗരങ്ങളിലും പ്രതിഷേധിച്ചു. ഇതേ തുടർന്ന് ലോസ് ഏഞ്ചൽസിലെ പ്രധാന പാതയിൽ ഗതാഗതം ഏറെ നേരം നിർത്തി വച്ചു. ഇസ്രയേൽ കോൺസുലേറ്റിലേക്ക് പ്രതിഷേധക്കാർ മാർച്ച് നടത്തി. ‘സ്വതന്ത്ര പലസ്തീൻ’, ‘ലോങ് ലിവ് ഇൻറ്റിഫാദ’ എന്നും പ്രതിഷേധക്കാർ മുദ്രാവാക്യമുയർത്തി. ‘പലസ്തീൻ സ്വതന്ത്രമാകുക’ എന്ന് ആക്രോശിച്ചുകൊണ്ട് ഡോലോറസ് പാർക്കിലേക്കും കോപ്ലി സ്‌ക്വയറിൽ നിന്ന് ന്യൂ ഇംഗ്ലണ്ടിലെ ഇസ്രയേലി കോൺസുലേറ്റിലേക്കും മാർച്ച് നടത്തുകയും ഗതാഗതം തടയുകയും ചെയ്തു.

ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷത്തിൽ 145 പലസ്തീനികൾ മരിക്കുകയും ഇസ്രയേൽ ഭാഗത്തുനിന്നുള്ള എട്ട് പേർ കൊല്ലപ്പെടുകയും ചെയ്തു. അഞ്ച് ദിവസമായി പ്രദേശത്ത് സംഘാർഷാവസ്ഥ തുടരുകയാണ്.

Top