കെ ഫോൺ ഇനി ഇന്റർനെറ്റ് സേവനദാതാക്കൾ; കേന്ദ്രത്തിന്റെ ലൈസൻസ്

തിരുവനന്തപുരം: കെ ഫോണിന് ഐഎസ്പി ലൈസൻസ് ലഭിച്ചു. ഇതോടെ ഇന്റർനെറ്റ് സേവനദാതാക്കളായി കെ ഫോണിന് പ്രവർത്തിക്കാം. കേന്ദ്ര ടെലിക്കോം മന്ത്രാലയമാണ് അനുമതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ടെലിക്കോം മന്ത്രാലയവുമായി ലൈസൻസ് ധാരണാപത്രം ഒപ്പിട്ടു.

കെ ഫോൺ പദ്ധതിക്ക് കേന്ദ്ര സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് അനുവദിച്ച് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പാണ് ഉത്തരവിറക്കിയത്. പിന്നാലെയാണ് ഇപ്പോൾ ഐഎഫ്പി ലൈസൻസും ലഭിച്ചത്. ഇനിയും സാങ്കേതിക കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് പൂർത്തിയാകാനുണ്ട്. അതെല്ലാം പെട്ടെന്ന് പൂർത്തിയാക്കി കണക്ഷൻ നൽകുന്നതടക്കമുള്ളവ ഉടൻ നടപ്പിലാക്കാമെന്ന പ്രതീക്ഷയിലാണ് കെ ഫോൺ അധികൃതർ.

Top