isoldier killed in pak firing in jammu and kashmirs

ജമ്മു: അതിര്‍ത്തിയില്‍ നിയന്ത്രണരേഖയ്ക്കു സമീപം പാകിസ്താന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു.

പുലര്‍ച്ചെ ആരംഭിച്ച വെടിവയ്പില്‍ നേരത്തെ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. രജൗരി സെക്ടറിലാണ് പാക് സെന്യം വെടിവയ്പ് നടത്തിയത്.

പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെജി) സെക്ടറിലാണ് പാക് സൈന്യം വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തി പ്രകോപനം സൃഷ്ടിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ആക്രമണം ആരംഭിച്ചത്. ഇതിനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തന്നെ തിരിച്ചടിച്ചു

ജനവാസമേഖലകളും പ്രതിരോധ മേഖലകളും ഉള്‍പ്പെടെ നാലു സ്ഥലങ്ങളിലേക്കാണ് പാകിസ്താന്റെ ആക്രമണമുണ്ടായതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

പാകിസ്താന്‍ നടത്തുന്നതു പോലെ ഷെല്ലാക്രമണം തന്നെയാണ് ഇന്ത്യയും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പാക് സൈന്യം നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ലംഘനത്തില്‍ എട്ട് ഇന്ത്യന്‍ സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 12 സാധാരണക്കാരും വെടിവയ്പില്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു.

പാകിസ്താന്റെ പ്രകോപനങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കുന്നത്.

ഉറി ഭീകരാക്രമണത്തിനു പകരമായി സെപ്റ്റംബറില്‍ ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍ കടന്നു നടത്തിയ ‘സര്‍ജിക്കല്‍’ ആക്രമണത്തിനു ശേഷമുള്ള ഏറ്റവും വലിയ സൈനിക നടപടിയാണ് 29ന് നടത്തിയത്.

ഇന്ത്യയുടെ ‘സര്‍ജിക്കല്‍’ ആക്രമണത്തിനു ശേഷം ഇതുവരെ നൂറോളം തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നു സൈനികവൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Top