‘ഇതല്ലെടാ നമ്മള്‍ എല്ലാവരും ഒന്നിച്ച് കണ്ട സ്വപ്‌നം’, ഫോട്ടോയുമായി ആന്റണി വര്‍ഗീസ്

നീരജ് മാധവും ഷെയ്ന്‍ നിഗവും ആന്റണി വര്‍ഗീസും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമാണ് ‘ആര്‍ഡിഎക്‌സ്’.ഓണം റിലീസായി എത്തിയ ചിത്രം ഏറെ പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞു. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആദര്‍ശ് സുകുമാരനും ഷബാസ് റഷീദുമാണ് തിരക്കഥ എഴുതിയിരിക്കുന്നു. ചിത്രം വിജയമായതിന്റ സന്തോഷവുമായി ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ‘ആര്‍ഡിഎക്‌സി’ലെ നായകന്‍മാരില്‍ ഒരാളായ ആന്റണി വര്‍ഗീസ്.

നഹാസേ.. ഇതല്ലെടാ നമ്മള്‍ എല്ലാവരും ഒന്നിച്ച് കണ്ട സ്വപ്‌നം എന്നാണ് ക്യാപ്ഷനായി നടന്‍ ആന്റണി വര്‍ഗീസ് എഴുതിയിരിക്കുന്നത്. അന്‍പറിവാണ് ‘ആര്‍ഡിഎക്‌സി’ന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി എന്നിവരും വേഷമിടുന്നു. ‘ആര്‍ഡിഎക്‌സി’ല്‍ മികച്ച ആക്ഷന്‍ രംഗങ്ങളാണെന്നാണ് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നത്.

സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിലാണ് ‘ആര്‍ഡിഎക്‌സ്’ നിര്‍മിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍ പ്രൊഡക്ഷന്‍ മാനേജര്‍ റോജി പി കുര്യന്‍. സാം സി എസാണ് സംഗീതം.’ആര്‍ഡിഎക്‌സ്’ അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള മാസ് ആക്ഷന്‍ ഡ്രാമയായിരിക്കുമെന്നാണ് പൊതുവെയുള്ള അഭിപ്രായം. മനു മന്‍ജിത്താണ് ചിത്രത്തിന്റെ ഗാനരചന. ഛായാഗ്രഹണം അലക്സ് ജെ പുളിക്കല്‍. കോസ്റ്റ്യൂംസ് ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, ആര്‍ട്ട് ജോസഫ് നെല്ലിക്കല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ സൈബണ്‍ സി സൈമണ്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – അനൂപ് സുന്ദരന്‍, പിആര്‍ഒ ശബരി എന്നിവരാണ്.

Top