കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകന്‍ ഇഷ്ഫാഖിനെതിരെ ആരോപണവുമായി മൈക്കല്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദിനെതിരെ പ്രതികരിച്ച് മുന്‍ താരം മൈക്കല്‍ ചോപ്ര. ഇഷ്ഫാഖ് ബ്ലാസ്റ്റേഴ്സിലേക്ക് താരങ്ങളെ എത്തിക്കാന്‍ ഏജന്റുമാരില്‍ നിന്ന് പണം വാങ്ങുന്നുവെന്നാണ് ട്വിറ്ററിലൂടെ ചോപ്ര ആരോപിച്ചത്.

എന്നാല്‍ താരത്തിന് പിന്തുണയുമായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് രംഗത്തെത്തുകയും ചെയ്തു. കളിക്കാരനായും പരിശീലകനായുമുള്ള ഇഷ്ഫാഖിന്റെ സേവനങ്ങളെ വിലമതിക്കുന്നു. ആരോപണം ഉന്നയിച്ച ചോപ്രയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബ്ലാസ്റ്റേഴ്സ് അറിയിച്ചിട്ടുണ്ട്.

ചോപ്രയും ഇഷ്ഫാഖും 2014, 2016 സീസണുകളില്‍ കേരള ബ്ലാസ്റ്റേഴ്സില്‍ സഹതാരങ്ങളായിരുന്നു.

Top