ഒഗ്ബച്ചേയാണ് താരം ; എ.ടി.കെയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യമത്സരത്തില്‍ എ.ടി.കെയ്ക്കെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. കൊല്‍ക്കത്തയ്‌ക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. തുടക്കത്തിൽ പിന്നിൽ നിന്ന ശേഷമായിരുന്നു ബ്ളാസ്റ്റേഴ്സിന്റെ കുതിപ്പ്.

ആറാം മിനിറ്റില്‍ മക്കുഗാണ് എടികെയെ മുന്നിലെത്തിച്ചത്. പിന്നീട് 30ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ ഒഗ്ബച്ചേയാണ് സമനില ഗോള്‍ നേടിയത്. 45 ാം മിനിറ്റിലായിരുന്നു ലീഡ് ഗോള്‍ അടിച്ചത്.

മലയാളി താരങ്ങളിൽ കെ.പ്രശാന്തിനെ മാത്രം ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് കളിക്കാനിറങ്ങിയത്. സഹൽ അബ്ദുൽ സമദ്, കെ.പി. രാഹുൽ, ഗോൾകീപ്പർ ഷിബിൻ രാജ് എന്നിവർ ‍പകരക്കാരുടെ ബെഞ്ചിലായിരുന്നു.

Top