ഒടുക്കം പിഴച്ചു ; മുംബൈ സിറ്റി കേരള ബ്ലാസ്‌റ്റേഴ്‌സിനെ 1-0ന് തോൽപിച്ചു

എസ്‌ എല്ലിൽ മുംബൈ സിറ്റി കേരള ബ്ലാസ്‌റ്റേഴ്‌സിനെ 1-0ന് തോൽപിച്ചു . 82-ആം മിനിറ്റിൽ അമിൻ ചേർമിറ്റിയാണ് വിജയഗോൾ നേടിയത്.

വലതു വിങ്ങിൽ നിന്ന് സൗവിക് ചക്രവർത്തി നല്‍കിയ പാസ് ക്ലിയർ ചെയ്യാൻ മടിച്ച ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്‍റെ പിഴവായിരുന്നു മുംബൈക്ക് ഗോള്‍ നേടിക്കൊടുത്തത്. ബ്ലാസ്റ്റേഴ്സ് ഗോളി ബിലാൽ ഖാന് ചിന്തിക്കാന്‍ സമയം എടുക്കുന്നതിനു മുമ്പേ പന്ത് വലയിലെത്തി.

ബ്ലാസ്റ്റേഴ്‌സ് മധ്യനിരയും മുന്നേറ്റനിരയും നിരാശപ്പെടുത്തിയ മത്സരത്തിൽ ലഭിച്ച മൂന്ന് അവസരങ്ങൾ മുതലാകക്കാനായില്ല .മലയാളി താരം കെ പി രാഹുൽ ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റം കുറിച്ചു . രണ്ടാം പകുതിയിൽ പകരക്കാരനായാണ് രാഹുൽ ഇറങ്ങിയത്.

കഴിഞ്ഞ സീസണിലും രണ്ടാം പകുതിയുടെ അവസാനം ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങിയ ടീമായിരുന്നു ബ്ലാസ്റ്റേഴ്സ്.

Top