ഐഎസ്എല്‍; ഹൈദരാബാദ് എഫ്സിയും ജംഷെഡ്പൂര്‍ എഫ്സിയും ഇന്ന് നേര്‍ക്കുനേര്‍

ഹൈദരാബാദ്: ഐഎസ്എല്ലില്‍ ഇന്ന് ഹൈദരാബാദ് എഫ്സിയും ജംഷെഡ്പൂര്‍ എഫ്സിയും തമ്മില്‍ വാശിയേറിയ പോരാട്ടം നടക്കും. ഹൈദരാബാദില്‍ വച്ചാണ് മത്സരം. വൈകീട്ട് ഏഴരയ്ക്ക് മത്സരം ആരംഭിക്കും.

ഹൈദരാബാദ് ലീഗില്‍ 16 കളിയില്‍ നിന്നും ആറ് പോയിന്റുമായി അവസാന സ്ഥാനത്താണുള്ളത്. എന്നാല്‍ ജംഷെഡ്പൂര്‍ 17 പോയിന്റുമായി ഏഴാം സ്ഥാനത്തുമാണ്. രണ്ട് ടീമുകളുടെയും പ്ലേ ഓഫ് സാധ്യത നേരത്തേ അവസാനിച്ചതാണ്.

എഫ്സി ഗോവ ഇന്നലെ നടന്ന മത്സരത്തില്‍ വീണ്ടും മുന്നിലെത്തിയിരുന്നു. ഗോവ രണ്ടിനെതിരെ അഞ്ച് ഗോളിനായിരുന്നു മുംബൈ സിറ്റി എഫ്സിയെ തോല്‍പിച്ചത്. ഗോവയ്ക്കായി ഫെറാന്‍ കോറാമിനോസ് രണ്ടുഗോളുകളും നേടി. ഹ്യൂഗോ ബൗമസും ജാക്കിചന്ദ് സിംഗും മറ്റുഗോളുകളും നേടി.

Top