ഐഎസ്എല്‍; ജംഷഡ്പൂര്‍ എഫ്സിയും ഹൈദരാബാദും സമനിലയില്‍ പിരിഞ്ഞു

ഹൈദരാബാദ്: ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്സിയും ഹൈദരാബാദും സമനിലയില്‍ പിരിഞ്ഞു. ഗച്ചിബൗളി സ്റ്റേഡിയത്തില്‍ വച്ചായിരുന്നു മത്സരം നടന്നത്. ഓരോ വീതം ഗോളാണ് രണ്ട് ടീമുകളും നേടിയത്.

മത്സരത്തിന്റെ 39-ാം മിനിറ്റില്‍ നെസ്റ്റര്‍ ഗോര്‍ഡില്ലോ ഹൈദരാബാദിന് വേണ്ടി ഗോളടിച്ചു. ജംഷഡ്പൂറിന് വേണ്ടി രണ്ടാം പകുതിയിൽ സുമീത് പാസ്സിയും ഗോള്‍ അടിച്ചു.

പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ജംഷഡ്പൂര്‍ ഏഴാം സ്ഥാനത്താണുള്ളത്. 17 മത്സരത്തില്‍ നിന്നും നാല് ജയമാണ് ടീം നേടിയത്. ഹൈദരാബാദ് 17 മത്സരങ്ങളില്‍ നിന്നും ഏഴു പോയിന്റുമായി പത്താം സ്ഥാനത്താണുള്ളത്.

Top