ഐഎസ്എല്‍; ചെന്നൈയിന്‍ എഫ്സിയെ തോല്‍പ്പിച്ച് ഒഡീഷ

ഭുബനേശ്വര്‍: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്സിയെ കീഴടക്കി ഒഡീഷ. പതിനൊന്നാം റൗണ്ട് മത്സരത്തില്‍ രണ്ടു ഗോളുകള്‍ക്കാണ് ചെന്നൈയിന്‍ എഫ്സിയെ ഒഡീഷ തോല്‍പ്പിച്ചത്.

ഒഡീഷയുടെ രണ്ട് ഗോളുകളും വീണത് ആദ്യ പകുതിയിലായിരുന്നു. ജെറി മാമിങ്താങ്കയും വിനീത് റായുമാണ് ഒഡീഷയ്ക്ക് വേണ്ടി ഗോള്‍ സ്‌കോര്‍ ചെയ്തത്.

പോയിന്റ് പട്ടികയില്‍ ഒഡീഷ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണുള്ളത്. ഇതോടെ 11 മത്സരങ്ങളില്‍ നിന്നും 15 പോയിന്റാണ് ഒഡീഷ സ്വന്തമാക്കിയത്. ചെന്നൈന്‍ എഫ്‌സിക്ക് 11 കളികളില്‍ നിന്നും ഒന്‍പതു പോയിന്റാണ് ഇതുവരെ ലഭിച്ചത്. പോയന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ചെന്നൈന്‍ ഉള്ളത്.

Top