isl;chennaiyin vs goa goals

ഗോവ: ഐഎസ്എല്‍ മൂന്നാം സീസണില്‍ ചെന്നൈയ്ന്‍ എഫ്‌സിക്കെതിരെ എഫ്‌സി ഗോവയ്ക്ക് വിജയം.നാലിനെതിരെ അഞ്ച് ഗോളിനാണ് ഗോവ ചെന്നൈയിനെ തകര്‍ത്തത്.

മത്സരം ആരംഭിച്ച് നാലാം മിനിറ്റില്‍ ജെറിയുടെ ഗോളിലൂടെ ചെന്നൈയ്ന്‍ എഫ്.സി ആദ്യ ഗോള്‍ വലയിലാക്കിയിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ റാഫേല്‍ കെയ്‌ലേയുടെ ഗോളിലൂടെ ഗോവ സമനില പിടിച്ചു.

പിന്നിടങ്ങോട്ട് ഓരോ നിമിഷവും കാണികളെ ആവേശത്തിലാഴ്ത്തി ഗോള്‍ വല ചലിപ്പിക്കാന്‍ അക്രമണ ഫുട്‌ബോളാണ് ഇരുടീമും പുറത്തെടുത്തത്.

14ാം മിനിറ്റില്‍ നിര്‍ഭാഗ്യവശാല്‍ അര്‍നോളിന്റെ ഓണ്‍ ഗോളില്‍ ചെന്നൈയ്ന്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തിയപ്പോള്‍ 21ാം മിനിറ്റില്‍ വീണുകിട്ടിയ പെനാല്‍റ്റി പിഴവില്ലാതെ പോസ്റ്റിലെത്തിച്ച് ജോഫ്രെ സമനില പിടിച്ചു.

28ാം മിനിറ്റില്‍ ഡുഡുവും 88ാം മിനിറ്റില്‍ ജോണ്‍ അര്‍ണറീസയുമാണ് ചെന്നൈയിനായി ഗോള്‍ നേടിയപ്പോള്‍ ഇരട്ട ഗോള്‍ തികച്ച റാഫേല്‍ കെയ്‌ലോയും (6,76), ടവേറയുമാണ് (68, 94) ഗോവയ്ക്ക് വിജയം സമ്മാനിച്ചത്.

ഇരുടീമും സെമി കാണാതെ നേരത്തെ പുറത്തായതിനാല്‍ മത്സര ഫലത്തിന് പ്രസക്തിയുണ്ടായിരുന്നില്ല. ഗോവയ്ക്കായി ടവേറയും റാഫേല്‍ കൊയ്‌ലോയും ഇരട്ട ഗോള്‍ നേടി.

ഇരു ടീമുകളും സെമി കാണാതെ പുറത്തായിരുന്നു. ജയിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായാണ് ഗോവയുടെ മടക്കം. 14 കളികളില്‍ നിന്ന് 15 പോയിന്റുള്ള ചെന്നൈയിന്‍ ഏഴാം സ്ഥാനത്താണ്.

Top