ഐഎസ്എല്‍ ഫുട്‌ബോള്‍; ചെന്നൈയിന്‍ എഫ്സിയും എടികെയും നേര്‍ക്കുനേര്‍

ഫത്തോഡ: ഐഎസ്എല്‍ ഫുട്‌ബോളില്‍ ഇന്ന് മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്സിയും എടികെയും തമ്മില്‍ നേര്‍ക്കുനേര്‍ ഇറങ്ങും. ഈ വിജയത്തോട് കൂടി ആറാം സീസണിലെ ചാമ്പ്യന്മാരെ ഇന്നറിയാന്‍ സാധിക്കും. ഫൈനല്‍ മത്സരം ഇന്ന് വൈകിട്ട് 7.30ന് ഗോവയില്‍ നടക്കും.

കൊറോണ വൈറസ് പടരുന്ന പശ്ചാതലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ചെന്നൈയും എടികെയും സീസണില്‍ രണ്ടു തവണ മത്സരിച്ചപ്പോള്‍ ഓരോ മത്സരങ്ങള്‍ വിജയിച്ചിരുന്നു.


ഐഎസ്എല്‍ ചരിത്രത്തില്‍ ഇതുവരെ 14 മത്സരങ്ങളില്‍ കളിച്ചപ്പോള്‍ എടികെ ആറ് വിജയവും ചെന്നൈയിന്‍ നാല് ജയവും സ്വന്തമാക്കി.

Top