വിമർശകരുടെ ‘നെഞ്ചിലേക്ക്’ നിറയൊഴിച്ച് വിനീതിന്റെ കിടിലൻ ഗോൾ . .

കൊച്ചി: സി കെ വിനീതിന്റെ ഗോളില്‍ ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാന്‍ വടക്കുകിഴക്കന്‍ ശക്തിയുമായെത്തിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരളത്തിന് ജയം.

23-ാം മിനിറ്റില്‍ റിനോ ആന്റോ നല്‍കിയ പന്ത് ഡൈവിങ് ഹെഡറിലൂടെ വിനീത് നോര്‍ത്ത് ഈസ്റ്റ് വലയിലെത്തിച്ചു.

മല്‍സരം ആദ്യ പത്തു മിനിറ്റ് പിന്നിട്ടപ്പോള്‍ തന്നെ പതിവുപോലെ കേരളാ ബ്ലാസ്റ്റേഴ്‌സ് മേധാവിത്തം പുലര്‍ത്തുന്ന കാഴ്ചയാണുണ്ടായത്.

അതേസമയം, ശ്രദ്ധേയമായ ഗോള്‍ശ്രമം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും നടത്തി. നാലാം മിനിറ്റില്‍ ഇടതുവിങ്ങില്‍നിന്നും നോര്‍ത്ത് ഈസ്റ്റിന്റെ 10ാം നമ്പര്‍ താരം മാര്‍സിയോ ജൂനിയറിന്റെ ഷോട്ട് പോള്‍ റച്ചൂബ്ക കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. ഇടയ്ക്ക് വെസ് ബ്രൗണ്‍ നീട്ടി നല്‍കിയ പന്തുമായി മാര്‍ക്കസ് സിഫ്‌നിയോസ് നടത്തിയ ഒറ്റയാള്‍ മുന്നേറ്റം ഓഫ്‌സൈഡ് കെണിയില്‍ കുരുങ്ങി.

കഴിഞ്ഞ മല്‍സരത്തില്‍ എഫ്‌സി ഗോവയില്‍നിന്നേറ്റ വന്‍ തോല്‍വിയുടെ നിരാശ മായ്ക്കാനും എന്നും തങ്ങള്‍ക്കു പിന്നില്‍ അടിയുറച്ച് നിന്നിട്ടുള്ള മഞ്ഞപ്പട ആരാധകരില്‍ പ്രതീക്ഷ നിലനിര്‍ത്താനും ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞു.

Top