islamic state- us cyber attack

വാഷിംഗ്ടണ്‍: ജിഹാദികള്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ വേഗത കൂട്ടാനുള്ള പെന്റഗണിന്റെ തീരുമാനത്തെ തുടര്‍ന്ന് ഐസിനെതിരെ യു.എസ് സൈന്യം സൈബര്‍ ആക്രമണം ആരംഭിച്ചതായി ബാഗ്ദാദ് ആസ്ഥാനമായ മേജര്‍ ജനറല്‍ പീറ്റര്‍ ഗേര്‍സ്റ്റണ്‍ അറിയിച്ചു. 2014 ആഗസ്റ്റ് മുതല്‍ ഇറാഖിലെയും സിറിയയിലെയും ഐസിനെതിരെ യു.എസ് നയിക്കുന്ന സഖ്യം ഐസിസിനെതിരെ ആക്രമണം ആരംഭിച്ചിരുന്നു. ഐസിന് പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടത്താനും മറ്റ് ആശയവിനിമയം നടത്താനമുള്ള അവസരം ഇല്ലാതാക്കാന്‍ സൈബര്‍ സാങ്കേതികത്വം ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം മുമ്പു തന്നെ ഉദ്യോഗസ്ഥര്‍ മുന്നോട്ട് വച്ചിരുന്നു. അത്യന്തം ഏകോപിപ്പിച്ച വളരെ ഫലപ്രദമായ ശ്രമമാണ് നടക്കുന്നതെന്ന് അറിച്ച ജനറല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഐസിസ് വിരുദ്ധ ആക്രമണങ്ങള്‍ ത്വരിതപ്പെടുത്താന്‍ നിശ്ചയിച്ചതായി പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറും മുതിര്‍ന്ന യു.എസ് സൈനീക ഓഫീസര്‍ ജനറല്‍ ജോ ഡണ്‍ഫോഡും പറഞ്ഞിരുന്നു. അതിനായി സൈബര്‍ യുദ്ധമായിരിക്കും നടത്തുകയെന്നും സൂചിപ്പിച്ചിരുന്നു. കൂടാതെ ഈ മാസം ആദ്യം ഐസിസിനു മുകളില്‍ സൈബര്‍ ബോംബുകള്‍ ഇടാന്‍ തുടങ്ങിയതായി ഡെപ്യൂട്ടി സെക്രട്ടറി ഒഫ് ഡിഫന്‍സ് റോബര്‍ട്ട് വര്‍ക്ക് പറഞ്ഞിരുന്നു.

അമേരിക്കയുടെ സൈനീക ശൃംഖലകളെയും മറ്റു ചില സൈനികേതര ശൃംഖലകളെയും ആക്രമണങ്ങളില്‍ നിന്നും തടയുന്ന യു.എസ് സൈബര്‍ കമാന്‍ഡിന്റെ ആറായിരത്തോളം സൈനീക സൈനികേതര സാങ്കേതിക വിദഗ്ദര്‍ 2018ല്‍ 133 സംഘങ്ങളായി പ്രവര്‍ത്തനം ആരംഭിക്കും. ഇതില്‍ 65 പേരടങ്ങുന്ന ഒരു സംഘം പശ്ചിമേഷ്യപശ്ചിമേഷ്യന്‍ പ്രദേശങ്ങളില്‍ ഐസിസിനെതിരെ സൈബര്‍ നീക്കങ്ങള്‍ ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Top