ഐഎസ് അനുകൂലികള്‍ രാജ്യതലസ്ഥാനത്ത്; മുന്നറിയിപ്പ് നല്‍കി പൊലീസ്

ന്യൂഡല്‍ഹി: ലോകത്തിലെ ഭീകര സംഘടനകളിലൊന്നായ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികള്‍ ഡല്‍ഹിയിലെത്തിയെന്ന സൂചന. രാജ്യ തലസ്ഥാനത്ത് ഇവര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും വിവരം ലഭിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികളായ രണ്ട് കശ്മീരി യുവാക്കളാണ് ഡല്‍ഹിയിലേക്ക് നുഴഞ്ഞുകയറിയത്. പൊലീസാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ഡല്‍ഹി പൊലീസ്, പഞ്ചാബ് പൊലീസ്, കശ്മീര്‍ പൊലീസ് എന്നിവര്‍ സംയുക്തമായാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Top