ഐഎസ് ശൃംഖല ദക്ഷിണേന്ത്യയില്‍ കൂടുതല്‍ വ്യാപിച്ചു; ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: തീവ്രവാദ സംഘടനയായ ഐഎസ് തങ്ങളുടെ ശൃംഖല പല സംസ്ഥാനങ്ങളിലും വ്യാപിച്ചതായി ഡല്‍ഹി പോലീസ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഐഎസിന്റെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നതെന്നും ഡല്‍ഹി പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്നാട് എന്നി സംസ്ഥാനങ്ങളില്‍ സംഘടനയുമായി ബന്ധപ്പെട്ട യോഗങ്ങള്‍ നടന്നുവെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി. ഐഎസുമായി ബന്ധമുള്ള 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു

ഐഎസുമായി ബന്ധപ്പെട്ട പ്രധാന കണ്ണിയെക്കുറിച്ച് അന്വേഷിക്കാനായി ഗുജറാത്ത്,തമിഴ്നാട്,കേരളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് അന്വേഷണ സംഘത്തെ അയിച്ചിട്ടുണ്ടെന്നും റിപ്പോട്ടുകളുണ്ട്. സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ ഗുജറാത്തില്‍ നിന്ന് അറസ്റ്റുചെയ്തു. ഇയാളെ ഡല്‍ഹിയിലെത്തിച്ച് ചോദ്യം ചെയ്യും.

അതേസമയം, തമിഴ്നാട്ടില്‍ ഒരു പോലീസ് ഇന്‍സ്‌പെക്ടറെ കൊന്ന രണ്ട് തീവ്രവാദികളെയും (ഷമീം, തൗഫിക്) പിടികൂടാന്‍ ഊര്‍ജിത ശ്രമം നടക്കുന്നുണ്ട്.

തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ അറസ്റ്റിലായ മൂന്ന് പേരെ ചോദ്യം ചെയ്യാനായി ഉത്തര്‍പ്രദേശ് പോലീസിന്റെയും മഹാരാഷ്ട്ര പോലീസിന്റെയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡുകളില്‍ നിന്നുള്ള ടീമുകള്‍ ഡല്‍ഹിയിലെത്തുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Top