islamic state shel attack in iraque

ബാഗ്ദാദ്: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ഷെല്ലാക്രമണത്തില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. ഇറാഖിലെ മൊസൂള്‍ നഗരത്തിനു കിഴക്കു ഭാഗത്താണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനു പോലും സൈന്യത്തിനു സാധിച്ചില്ലെന്നാണ് വിവരം. എന്നാല്‍ ആക്രമഗേണം നടന്നെങ്കിലും നഗരം ഇപ്പോഴും സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്.

മൊസൂള്‍ നഗരത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഐഎസ് ഷെല്ലാക്രമണമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സൂചന ലഭിച്ചിരുന്നു.

Top