Islamic State releases video showing Indian jihadists

മുംബൈ: ഇന്ത്യന്‍ ജിഹാദികളുടെ പദവി വ്യക്തമാക്കുന്ന വീഡിയോ ഐഎസ് പുറത്തുവിട്ടു. ഇന്ത്യന്‍ സ്വദേശികള്‍ തന്നെയായ ഫഹദ് നന്‍വീര്‍ ഷെയ്ഖ്, അമാന്‍ നയീം എന്നിവരാണ് പ്രവിശ്യയിലെ പ്രമുഖര്‍ എന്നും ഇന്ത്യക്കെതിരെ ഉളള പോരാട്ടങ്ങള്‍ക്ക് ഇനി ചുക്കാന്‍ പിടിക്കുന്നത് ഇവരായിരിക്കും എന്നും വ്യക്തമാകുന്ന വീഡിയോ ആണ് ഇപ്പോള്‍ ഐഎസ് പുറത്ത് വിട്ടിരിക്കുന്നത്.

ഫഹദ് എന്ന പേരില്‍ അറിയപ്പെടുന്ന അബു ബക്കര്‍ അല്‍ ആയിരിക്കും ഇനി ഇന്ത്യയ്‌ക്കെതിരെയുളള ഐഎസി ന്റെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.എന്നാല്‍ അബു ഉമര്‍ എന്ന വിളിപ്പേരുളള അമാനെ ഇന്ത്യയിലെയും പാകിസ്ഥാനിലെയും ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനുമാണ് ഐഎസ് ലക്ഷ്യം എന്ന് ദേശീയ അന്വേഷണ വിഭാഗം മാധ്യമപ്രപര്‍ത്തകരോട് പറഞ്ഞു.

22 മിനിട്ട് ദൈര്‍ഘ്യമുളള അറബി ദൃശ്യങ്ങളില്‍ അമനും ഫഹദിനുമൊപ്പം അരീബ് മജീദ്, ഷഹീം എന്നിവരും ഉള്‍പ്പെടുന്നു.മുസ്ലീങ്ങള്‍ക്കെതിരെയുളള അക്രമങ്ങളില്‍ ജാഗ്രത പാലിക്കുവാന്‍ ഇന്ത്യക്കാര്‍ക്ക് ഇവര്‍ വീഡിയോയിലൂടെ സന്ദേശം നല്‍കുകയും ചെയ്യുന്നു .

ഇതാദ്യമായാണ് ഐഎസ് ഇന്ത്യയെ മാത്രം ലക്ഷ്യം വെച്ച് ഒരു വീഡിയോ പുറത്ത് വിടുന്നത്.രാജ്യത്തുനിന്നും നാല് ചെറുപ്പക്കാര്‍ ഇറാഖിലേക്കെത്തിയതിന്റെ നാലാം വാര്‍ഷിക ദിനത്തിലാണ് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കുന്ന വീഡിയോ പുറത്ത് വന്നത്.ഇത് ഐഎസിന്റെ വിജയാഹ്‌ളാദം സൂചിപ്പിക്കുന്നതാണ് എന്നാണ് ദേശീയ അന്വേഷണ വിഭാഗം വിലയിരുത്തുന്നു.

ഈ നാലു പേര്‍ ഇന്ത്യ വിട്ടത് 2014 മെയ് 14 ന് ആയിരുന്നു.2013 മുതല്‍ ഐഎസിലെത്താനുളള ശ്രമങ്ങള്‍ ഇവര്‍ നടത്തിവരികയായിരുന്നു എന്നാണ് ദേശീയ അന്വേഷണ വിഭാഗംപറയുന്നത്. ഇപ്പോള്‍ ദേശീയ അന്വേഷണ വിഭാഗത്തിന്റെ പിടിയിലുളള അരീബ് എന്ന വ്യക്തിയും ഈ ഗ്രൂപ്പില്‍ പെട്ട ആളായിരുന്നു.

ഇറാഖ് സ്വദേശിയായ അബു റമി എന്ന വ്യക്തിയായിരുന്നു ഇവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത് എന്നാണ് ഇയാള്‍ അന്വേഷണ ഉദ്യേഗസ്ഥരോട് പറഞ്ഞത്. സാങ്കേതിക കാര്യങ്ങളില്‍ നൈപുണ്യമുളള ഫഹദിനെ ഐസിസിന്റെ മാധ്യമ വിഭാഗത്തിലേക്കും ആവേശകരമായി പ്രസംഗിക്കന്‍ കഴിവുളള അമാനെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാനും യുവാക്കളെ ആകര്‍ഷിക്കാനുമായി ഉപയോഗിക്കാനുമാണ് ഐഎസ് ഉദ്ദേശിക്കുന്നത് എന്ന് ദേശീയ അന്വേഷണ വിഭാഗം പറയുന്നു.

Top