Islamic state- killed their -45 fighters

ബാഗ്ദാദ്: ഇറാഖില്‍ നടന്ന യുദ്ധത്തില്‍ ഭീരുത്വം കാണിച്ചെന്ന കുറ്റം ചുമത്തി ഐസിസ് സ്വന്തം പോരാളികളെ മരവിപ്പിച്ചു കൊന്നു. മിററില്‍ വന്ന റിപ്പോട്ടില്‍ ഐസിസ് 45 പോരാളികളെ ഫ്രീസറില്‍ അടച്ചാണ് കൊലപ്പെടുത്തിയതെന്ന് പറയുന്നു. തണുത്തു മരവിച്ച് മരണപ്പെട്ട ഭീകരരുടെ ശരീരങ്ങള്‍ മറ്റ് ഐസിസ് പോരാളികള്‍ക്ക് മുന്നറിയിപ്പായി റോഡുകളില്‍ നിരത്തി കിടത്തുകയും ചെയ്തു എന്ന് റിപ്പോര്‍ട്ട് പറയുന്നു.

ശ്വാസം നിലയ്ക്കുന്നതു വരെ ഒരു ദിവസത്തോളമാണ് പോരാളികളെ ഫ്രീസറില്‍ അടച്ചിട്ടിരുന്നത്. ഈയടുത്ത് ബന്ധികളെ കൊല്ലുന്ന ക്രൂരമായ ദൃശ്യങ്ങളും ഐസിസ് പുറത്തുവിട്ടിരുന്നു. യു.എസ് നയിക്കുന്ന സഖ്യം നടത്തുന്ന വ്യോമാക്രമണത്തിന്റെ സഹായത്തോടെ ഇറാഖി സേന റമാദി, പാല്‍മിറ എന്നിവിടങ്ങളില്‍ നിന്നും രണ്ട് സിറിയന്‍ നഗരങ്ങളില്‍ നിന്നും ഐസിസിനെ തുരത്തിയിരുന്നു. ഇതായിരിക്കാം പോരാളികള്‍ കൂട്ടത്തോടെ ഐസിസില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതെന്ന് വിദഗ്ദര്‍ പറയുന്നു. യുദ്ധമുഖത്തു നിന്നും പിന്‍മാറാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതും പോരാളികള്‍ ഉപയോഗിക്കുന്ന തന്ത്രമാണ്. ഡോക്ടര്‍മാരോട് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് പോരാളികള്‍ അപേക്ഷിക്കുകയാണെന്നും പറയുന്നു.

പോരാളികളുടെ ആത്മവീര്യം നഷ്ടപ്പെട്ടതു മൂലം ഐസിസിന് കനത്ത തിരിച്ചടികളാണ് പല പ്രദേശങ്ങളിലും നേരിടേണ്ടി വന്നത്. കൂടാതെ മതിയായ ഫണ്ടില്ലാത്തത് ആഹാരത്തിനും മറ്റ് ആവശ്യങ്ങളും പണമില്ലാത്ത അവസ്ഥ ഉണ്ടായതും ഐസിസിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. എന്നാല്‍ ഇറാഖി സേന ഐസിസിന് എതിരെയുള്ള സുരക്ഷാനടപടികള്‍ വര്‍ദ്ധിപ്പിച്ചെങ്കിലും പ്രദേശത്ത് ഐസിസ് ചാവേര്‍ ആക്രമണങ്ങള്‍ തുടരുന്നുണ്ട്. ഈയടുത്ത് ഇറാഖില്‍ ഐസിസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top