islamic state hijacked syrian filght

ദമസ്‌കസ്: സിറിയന്‍ വിമാനം ഐ.എസ് വെടിവെച്ചിട്ട് പൈലറ്റിനെ ബന്ദിയാക്കിയതായി സൂചന. തകര്‍ത്ത വിമാനത്തിന്റേതായി പറയുന്ന വിഡിയോ ഐ.എസ് പുറത്തുവിട്ടു. വിമാനത്തിന്റെ ചിറകില്‍ സിറിയന്‍ പതാക ആലേഖനം ചെയ്തിട്ടുണ്ട്. പിടിയിലായ പൈലറ്റ് ഹമ സ്വദേശിയായ അസ്സാം ഈദ് ആണെന്നാണ് ഐ.എസ് അവകാശപ്പെടുന്നത്. തകര്‍ന്ന വിമാനത്തില്‍ നിന്ന് പാരച്യൂട്ടില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ ഐ.എസിന്റെ പിടിയിലായത്. എന്നാല്‍ സങ്കേതിക തകരാര്‍മൂലമാണ് വിമാനം തകര്‍ന്ന് വീണതെന്നാണ് സിറിയന്‍ അധികൃതരും റഷ്യന്‍ മാധ്യമങ്ങളും അറിയിച്ചിരിക്കുന്നത്.

Top