islamic state focuse on india east area

കൊല്‍ക്കത്ത: ഐഎസ് ഭീകരര്‍ ഇന്ത്യയുടെ കിഴക്കന്‍ മേഖലകളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.

ബംഗ്ലാദേശിലെ ഭീകരസംഘടനയായ ജമാഅത്ത് ഉല്‍ മുജാഹിദ്ദിനുമായി ചേര്‍ന്നാണ് ഐഎസ് ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതെന്നാണ് വിവരം.

കഴിഞ്ഞ ജൂലൈയില്‍ പശ്ചിമ ബംഗാളിലെ ബുര്‍ദ്വാനില്‍ പിടിയിലായ ജെഎംബി ഭീകരന്‍ മുഹമ്മദ് മൊസിയുദീന്‍ അലിയാസ് മൂസയാണ് ഇതു സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.

വിദേശ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് ആക്രമണ പദ്ധതി തയാറാക്കുന്നത്.

ആദ്യം ബംഗ്ലാദേശ് പിടിച്ചെടുത്ത് അവിടെ ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കുക. പിന്നീട് അയല്‍ രാജ്യങ്ങളിലേക്കും കടക്കുക എന്നതാണ് ഭീകരവാദികളുടെ ലക്ഷ്യമെന്നും മൊസിയുദീന്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.

Top