വനിത മാധ്യമപ്രവര്‍ത്തകരുടെ വധം;ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ.എസ്

കാബൂള്‍:കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ പ്രാദേശിക റേഡിയോ, ടിവി സ്റ്റേഷനില്‍ ജോലി ചെയ്യുന്ന മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ഏറ്റെടുത്തു. മൂന്ന് മാധ്യമ പ്രവര്‍ത്തകരുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി മാര്‍ച്ച് മൂന്നിന് നിരവധി ആളുകളാണ് പങ്കെടുത്തത്.

മാര്‍ച്ച് രണ്ടിന് പ്രത്യേകം നടന്ന ആക്രമണത്തിലാണ് സ്ത്രീകളെ വെടിവച്ചു കൊന്നതെന്ന് സ്വകാര്യ ഉടമസ്ഥതയിലുള്ള സ്റ്റേഷന്റെ ന്യൂസ് എഡിറ്ററും നംഗര്‍ഹാര്‍ പ്രവിശ്യയിലെ ഉദ്യോഗസ്ഥരും പറഞ്ഞു.

മൂന്നു പേരുടെയും കൊലപാതകിയായ ഖാരി ബസേറിനെ പൊലീസ് അറസ്റ്റ് ചെയ്തു. താലിബാന്‍കാരനാണ് താനെന്നാണ് ഖാരി ബസേര്‍ വാദിച്ചത്. എന്നാല്‍ താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് ഇത് ഇയാളുടെ വാദത്തെ നിഷേധിച്ചു. സൈലന്‍സറിനോടൊപ്പമുള്ള പിസ്റ്റള്‍ ബസേര്‍ ഉപയോഗിച്ചതായി നംഗര്‍ഹാര്‍ പൊലീസ് മേധാവി ജനറല്‍ ജുമ ഗുല്‍ ഹേമത്ത് പറഞ്ഞു.

പ്രവിശ്യാ തലസ്ഥാനമായ ജലാലാബാദില്‍ പൊലീസ് നടത്തിയ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊലപാതകകുറ്റം ഏറ്റെടുത്തുകൊണ്ട് മാര്‍ച്ച് രണ്ടിന് ഐഎസ് ഇട്ട പോസ്റ്റ് താലിബാനെതിരെയുള്ള അഫ്ഗാന്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് ഘടകവിരുദ്ധമാണ്.അഫ്ഗാന്‍ സര്‍ക്കാരിനോട് കൂറ് പുലര്‍ത്തുന്ന മീഡിയയില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് തീവ്രവാദികള്‍ മൂന്ന് വനിത മാധ്യമപ്രവര്‍ത്തകരെ കൊല്ലാന്‍ ലക്ഷ്യമിട്ടത്.

എനികാസ് റേഡിയോയിലും ടിവിയിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കെതിരായ ആദ്യത്തെ ആക്രമണമായിരുന്നില്ല ഇത്. ഡിസംബറില്‍ മലാല മൈവാന്ദ് എന്ന മറ്റൊരു വനിതാ ജോലിക്കാരിയെ കൊന്നതായി ഐ.എസ് വാദിച്ചിരുന്നു.

ചൊവ്വാഴ്ച വനിത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ അക്രമത്തെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി അപലപിച്ചു. ഇസ്ലാം പഠിപ്പിച്ചതിനും അഫ്ഗാന്റെ സംസ്‌കാരത്തിനും സമാധാനത്തിനുമെതിരാണ് സ്ത്രീകള്‍ക്കെതിരെയുണ്ടായ ആക്രമണമെന്ന് അഫ്ഗാന്‍ പ്രസിഡന്റ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാന്‍. ചൊവ്വാഴ്ച്ചത്തെ കൊലപാതകത്തോടെ 15 മാധ്യമപ്രവര്‍ത്തകരാണ് കഴിഞ്ഞ ആറു മാസത്തിനിടയില്‍ കൊല്ലപ്പെട്ടത്.

Top