Islamic State bombing latest blow to beleaguered Yemen

ഏഡന്‍: യമനിലെ ഏഡനില്‍ ഉണ്ടായ ഐഎസ് ഭീകരാക്രമണത്തെ അപലപിച്ച് യുഎസ്. ഏഡന്‍ നഗര ത്തിലെ സൈനിക റിക്രൂട്ട്‌മെന്റ് കേന്ദ്രത്തിലാണ് ഐഎസ് കാര്‍ ബോംബ്ആക്രണണം നടത്തിയത്.

നിരവധി പേരുടെ ജീവന്‍ അപഹരിച്ച ആക്രമണത്തിനെ ശക്തമായ ഭാഷയിലാണ് യുഎസ് അപലപിച്ചിരിക്കുന്നത്. ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് നെഡ് പ്രൈസാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.

ആക്രമണത്തില്‍ 71 പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത.

Top