പാക്കിസ്ഥാനില്‍ ഇന്ധന വില വര്‍ധിപ്പിച്ചു; ഇന്ന് മുതല്‍ പുതുക്കിയ നിരക്ക്

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ ഇന്ധന വില വര്‍ധിപ്പിച്ചു. പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ധന വില വര്‍ധിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് വില വര്‍ധിപ്പിച്ചത്.

ദ ഓയില്‍ ആന്‍ഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് ഇന്ധന വില വര്‍ധിപ്പിച്ചത്. പെട്രോളിന് 7.54 രൂപയും ഹൈ സ്പീഡ് ഡീസലിന് 14 രൂപയും മണ്ണെണ്ണയ്ക്ക് 3.36 രൂപയുമാണ് വര്‍ധിപ്പിച്ചത്. വില വര്‍ധിപ്പിച്ചതോടെ പെട്രോള്‍ ലിറ്ററിന് 99.50 രൂപയും ഹൈ സ്പീഡ് ഡീസലിന് 119.31 രൂപയും മണ്ണെണ്ണയ്ക്ക് 87.70 രൂപയുമായി.

Top