കടുത്ത സാമ്പത്തിക പ്രതിസന്ധി,​ പ്രതിരോധ ബഡ്ജറ്റ് വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി പാക്കിസ്ഥാന്‍

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയെതു‌‌ടർന്ന് പ്രതിരോധ ബഡ്ജറ്റ് വെട്ടിക്കുറയ്ക്കൊൻ തയ്യാറെടുക്കുന്നു. ബ‌‌ഡ്ജറ്റ് വിഹിതത്തിൽ കുറവ് വരുത്താൻ സൈന്യം സമ്മതിച്ചതായി പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് വെളിപ്പെടുത്തിയത്.

ഐ.എം.എഫിൽ നിന്ന് 600 കോടി വായ്പ എടുക്കുന്ന പാക്കിസ്ഥാനോട് ബഡ്ജറ്റ് കമ്മിയടക്കം കുറച്ചുകൊണ്ടുവരണമെന്ന് ഐ.എം.എഫ് നിർദ്ദേശിച്ചിട്ടുണ്ട്. സൈന്യവുമായി ഭിന്നതയുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു ഇത്. പ്രതിരോധ വിഹിതം വെട്ടിക്കുറയ്ക്കാൻ പാക്കിസ്ഥാനിലെ മുൻ ഭരണാധികാരികളൊന്നും തയ്യാറായിട്ടില്ല. പ്രതിരോധ വിഹിതം വെട്ടിക്കുറയ്ക്കാൻസമ്മതിച്ച സൈന്യത്തെ അഭിനന്ദിച്ച് ഇമ്രാൻ ഖാന്‍ തന്നെ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇത്തവണ വിഹിതം എത്രത്തോളം വെട്ടിക്കുറയ്ക്കുമെന്ന് വ്യക്തമാക്കാൻ ഇമ്രാൻ ഖാൻ തയ്യാറായിട്ടില്ല.

Top