രാജ്യത്തേക്ക് മ​ട​ങ്ങി​വന്ന് വിചാരണ നേരിടുന്നതാകും മു​ഷാ​റ​ഫി​നു ന​ല്ല​ത്: ഇ​സ്‌​ലാ​മാ​ബാ​ദ് ഹൈ​ക്കോ​ട​തി

Parves

ഇസ്ലാമാബാദ്: രാജ്യത്ത് മടങ്ങിയെത്തി രാജ്യദ്രോഹക്കേസില്‍ വിചാരണ നേരിടുന്നതാകും പര്‍വേസ് മുഷാറഫിനു നല്ലതെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി.

മുഷാറഫിന്റെ അഭിഭാഷകന്‍ ദുബായില്‍ പോയി അദ്ദേഹത്തെ കണ്ട് വിചാരണ നേരിടാന്‍ പ്രേരിപ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. മടങ്ങിവരാന്‍ തയാറാണെങ്കില്‍ പൂര്‍ണ സുരക്ഷ നല്‍കുമെന്നും കോടതി ഉറപ്പു നല്കി. മുഷാറഫിന്റെ യാത്രാപരിപാടി അടുത്തതവണ കേസ് പരിഗണിക്കുമ്പോള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.

2007ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുകയും ജഡ്ജിമാരെ തടവിലാക്കുകയും ചെയ്തതിനാണ് മുന്‍ പട്ടാള ഏകാധിപതി മുഷാറഫിനെതിരേ കേസെടുത്തത്. എന്നാല്‍ 2016 മുതല്‍ ദുബായില്‍ കഴിയുന്ന അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.

Top