അഴിമതി കേസ്; പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് ജാമ്യം

ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ അറസ്റ്റിലായ പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് ജാമ്യം. ചികിത്സയ്ക്ക് വേണ്ടിയാണ് ഇസ്ലാമാബാദ് ഹൈക്കോടതി സര്‍ദാരിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂണില്‍ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ വഴി പാകിസ്ഥാന് പുറത്തേക്ക് പണം കടത്തി എന്ന കുറ്റം ചുമത്തിയാണ്. പാക് അഴിമതി വിരുദ്ധ ഏജന്‍സിയായ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്എബി) സര്‍ദാരിയെ അറസ്റ്റ് ചെയ്തത്.

Top