കേരള ബ്ലാസ്റ്റേഴ്സ് ടിക്കറ്റുകൾ ഇന്ന് മുതൽ മുത്തൂറ്റ് ഫിൻ കോർപിന്റെ എല്ലാ ബ്രാഞ്ചുകളിലും

കൊച്ചി : കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഇന്ന് മുതൽ മുത്തൂറ്റ് ഫിൻ കോർപിന്റെ കേരളത്തിലെ എല്ലാ ബ്രാഞ്ചുകളിൽ നിന്നും ലഭിക്കും.

നേരത്തെ ഓൺലൈനിൽ എത്തിയ ടിക്കറ്റുകൾ ബുക്ക്മൈ ഷോ സെർവർ ഡൗൺ ആയതിനാൽ പലർക്കും ലഭിച്ചിരുന്നില്ല.

കേരള ബ്ലാസ്റ്റേഴ്സിന്റെ ടൈറ്റിൽ സ്പോൺസറാണ് മുത്തൂറ്റ്. കഴിഞ്ഞ വർഷവും മുത്തൂറ്റിന്റെ ബ്രാഞ്ചുകളിലൂടെ ടിക്കറ്റ് വില്പന നടത്തിയിരുന്നു.

കലൂർ സ്റ്റേഡിയത്തിനടുത്ത് സ്ഥാപിക്കുന്ന പ്രത്യേക കൗണ്ടറിലൂടെയും ഐ എസ് എൽ ടിക്കറ്റുകൾ ചൊവ്വാഴ്ച മുതൽ വാങ്ങാം.

Top