ഐഎസ്എൽ: ആശ്വാസജയം തേടിയ ബ്ലാസ്റ്റേഴ്സിന് വൻ തോൽവി

വാസ്കോ: പ്ലേഓഫ് പ്രതീക്ഷകൾ അസ്തമിച്ചെങ്കിലും ആശ്വാസജയം തേടി ഹൈദരാബാദ് എഫ്‍സിയെ നേരിട്ട കേരളാ ബ്ലാസ്റ്റേഴ്സിന് സീസണിലെ ഏറ്റവും വലിയ തോൽവി. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഹൈദരാബാദ് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി യത്. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് ഹൈദരാബാദ് നാലു ഗോളും നേടിയത്.

വിജയത്തോടെ 18 കളികളിൽനിന്ന് ആറു വിജയവും ഒൻപതു തോൽവിയും മൂന്നു സമനിലയും സഹിതം 27 പോയിന്റുമായി ഹൈദരാബാദ് പ്ലേഓഫ് സാധ്യതകൾ സജീവമാക്കി. നിലവിൽ മൂന്നാം സ്ഥാനത്താണ് ഹൈദരാബാദ്.

ഫ്രാൻസിസ്കോ സൻഡാസ ഇരട്ടഗോൾ (58, 63 – പെനൽറ്റി) നേടി. അരിൻഡെയ്ൻ സന്ദാന (86), ജാവോ വിക്ടർ (90+1) എന്നിവരുടെ വകയാണ് മറ്റു ഗോളുകൾ.

Top