ഐ.എസ്.എൽ ; മികച്ച ഗോളായി കേരള ബ്ലാസ്റ്റേഴ്സ് താരം സിഫ്നോസിന്റെ ഗോൾ

Sifneos

കൊച്ചി : ഐ.എസ്.എൽ മത്സരത്തിലെ കഴിഞ്ഞ ആഴ്ചയിലെ മികച്ച ഗോളായി കേരള ബ്ലാസ്റ്റേഴ്സ് താരം മാര്‍ക് സിഫ്നോസിന്റെ ഗോൾ തിരഞ്ഞെടുത്തു.

കഴിഞ്ഞ മത്സരത്തില്‍ ഗോവയ്‌ക്കെതിരെ നേടിയ ഗോളാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഈ മത്സരത്തിൽ കേരളം 2 -5 ന് തോൽവി ഏറ്റുവാങ്ങിയിരുന്നു.

മത്സരത്തിൽ ജാക്കി ചന്ദിന്റെ ക്രോസ് അനായാസം നിയന്ത്രിച്ച സിഫ്‌നിയോസ് പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു.

കേരളത്തിന്റെ അടുത്ത മത്സരം അടുത്ത വെള്ളിയാഴ്ച്ചയാണ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് ഹോം മാച്ചില്‍ മഞ്ഞപ്പടയുടെ എതിരാളികള്‍.

Top