ഐഎസ്എല്‍ സീസണ്‍; അവസാന അങ്കത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും

ഡീഷയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ഒഡീഷ എഫ് സിയെ നേരിടാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും. ഐഎസ്എല്‍ സീസണിലെ അവസാന അങ്കത്തിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്.

ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒരു വിജയവുമായി സീസണ്‍ അവസാനിപ്പിക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. അവസാന മത്സരത്തില്‍ ബെംഗളൂരു എഫ് സിയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവും കേരള ബ്ലാസ്റ്റേഴ്‌സിന് ഉണ്ട്.

ഒഡീഷ ഇന്ന് വിജയിച്ചാല്‍ മുംബൈ സിറ്റിയെ മറികടന്ന് അഞ്ചാമത് ഫിനിഷ് ചെയ്യാം. അതുകൊണ്ട് തന്നെ വിജയത്തിനു വേണ്ടി തന്നെയാകും ഒഡീഷ ഇന്നിറങ്ങുക.

Top