ഐഎസ്എൽ : കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും അഭിമാന വിജയം

kerala blasters1

ഡ്‌ഗാവ്: ഐഎസ്എല്ലിലെ ആവേശപ്പോരില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. തിലക് മൈതാനിയില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് മഞ്ഞപ്പടയുടെ ജയം. 10 പേരായി  ചുരുങ്ങിയിട്ടും രണ്ടാംപകുതിയില്‍ മുറേ നേടിയ ഇരട്ട ഗോളാണ് ജയമൊരുക്കിയത്. തോറ്റെങ്കിലും ജെംഷഡ്‌പൂര്‍ അഞ്ചാം സ്ഥാനത്ത് തുടരും. അതേസമയം ബ്ലാസ്റ്റേഴ്‌സ് വീണ്ടും 10 ആം സ്ഥാനത്തേക്കുയര്‍ന്നു.

ഇരു ടീമും 10 വീതം മത്സരം കളിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സിന് ഒന്‍പതും ജംഷഡ്‌പൂരിന് 13 ഉം പോയിന്‍റാണുള്ളത്. ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യമായാണ് ജംഷഡ്‌പൂരിനെ മഞ്ഞപ്പട തോല്‍പിക്കുന്നത്. വമ്പന്‍ മാറ്റങ്ങളുമായി ഇറങ്ങിയതിന്‍റെ മാറ്റം ആദ്യ മിനുറ്റുമുതല്‍ മൈതാനത്ത് കാട്ടി ബ്ലാസ്റ്റേഴ്‌സ്. 12-ാം മിനുറ്റില്‍ ഹൂപ്പറുടെ അളന്നുമുറിച്ച പാസ് രഹനേഷ് മാത്രം മുന്നില്‍ നില്‍ക്കേ മുറേയുടെ കാല്‍കളില്‍ എത്തിയെങ്കിലും പന്ത് ഗോള്‍ബാറിന് മുകളിലൂടെ പറന്നു.

16-ാം മിനുറ്റില്‍ അടുത്ത അപകടം സൃഷ്‌ടിച്ച് ഹൂപ്പറുടെ ഷോട്ട്. അവസരമൊരുക്കിയത് മുറേ. എന്നാല്‍ ഇത്തവണയും പന്ത് ബാറിന് മുകളിലൂടെ പോയി. എന്നാല്‍ 22-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് സുവര്‍ണ പ്രതീക്ഷയൊരുക്കി ബോക്‌സിന് പുറത്ത് ഫ്രീകിക്ക് ഭാഗ്യം.

Top