ഐ.എസ്.എല്‍ ; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും മുംബൈ സിറ്റി എഫ്.സിയും ഇന്ന് ഏറ്റുമുട്ടും

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്എല്‍ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും മുംബൈ സിറ്റി എഫ്.സിയും തമ്മില്‍ ഇന്ന് ഏറ്റുമുട്ടും.

കഴിഞ്ഞ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് തോല്‍വി ഏറ്റുവാങ്ങിയാണ് നോര്‍ത്ത് ഈസ്റ്റ് മുംബൈ സിറ്റിയ്‌ക്കെതിരെ മത്സരിക്കാനിറങ്ങുന്നത്.

5 മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോള്‍ മാത്രമാണ് നോര്‍ത്ത് ഈസ്റ്റ് നേടിയിട്ടുള്ളത്. ബ്ലാസ്റ്റേഴ്‌സിനെതിരെ ചുവപ്പ് കാര്‍ഡ് ലഭിച്ച മലയാളി താരം രഹനേഷിനു പകരം രവി കുമാറാണ് കളത്തിലിറങ്ങുക.

കഴിഞ്ഞ മത്സരത്തില്‍ എ.ടി.കെയോട് തോറ്റാണ് മുംബൈ മത്സരത്തിനിറങ്ങുന്നത്. മുംബൈ നിരയില്‍ നാല് മഞ്ഞ കാര്‍ഡ് ലഭിച്ച സെഹ്നജ് സിംഗ് ടീമില്‍ ഉണ്ടാകില്ല.

നോര്‍ത്ത് ഈസ്റ്റ് സ്വന്തം ഗ്രൗണ്ടില്‍ ഇതുവരെ വിജയം നേടിയിട്ടില്ല എന്ന പ്രതീക്ഷയിലാണ് മുബൈ കളത്തിലിറങ്ങുന്നത്.

എവര്‍ട്ടണ്‍ സാന്റോസിനെ മുന്‍ നിര്‍ത്തിയാണ് മുംബൈ നോര്‍ത്ത് ഈസ്റ്റിനെതിരെ മത്സരിക്കുക.

ഒന്‍പതാം സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റിന് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ വിജയിച്ചേ മതിയാകൂ.

കഴിഞ്ഞ മത്സരങ്ങളിലെ തോല്‍വി പാഠമാക്കികൊണ്ടാണ് ഇരുടീമുകളും ഇന്ന് മത്സരത്തിനിറങ്ങുക.

Top