പനാജി: ഐഎസ്എലില്‍ മുംബൈ സിറ്റി എഫ്‌സിക്ക് വമ്പന്‍ ജയം. മുംബൈ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഒഡീഷയെ തകര്‍ത്തു. ഇഗോര്‍ അംഗുലോയുടേയും ബിപിന്‍ സിംഗിന്റെയും ഇരട്ട ഗോളുകളിലാണ് മുംബൈ വിജയം ആഘോഷമാക്കിയത്.
ജോനാഥന്‍ ഡി ജീസസ് ആണ് ഒഡീഷയുടെ ആശ്വാസ ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ലീഡ് നേടിയ മുംബൈ രണ്ടാം പകുതില്‍ മൂന്നു ഗോളുകള്‍ കൂടി അടിച്ചുകൂട്ടി. 90 ാം മിനിറ്റിലായിരുന്നു ഒഡീഷയുടെ ആശ്വാസ ഗോള്‍.