ഐഎസ്എൽ: എടികെ മോഹൻ ബഗാനെ വീഴ്ത്തി മുംബൈ സിറ്റിയ്ക്ക് ജയം

ലീഗിലെ അവസാന മത്സരത്തില്‍ എ ടി കെ മോഹൻ ബഗാനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് മുംബൈ സിറ്റി ഒന്നാം സ്ഥാനം നേടിയെടുത്തിരിക്കുന്നത്. ഇതോടെ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് യോഗ്യത എന്ന ഇരട്ടിമധുരവും മുംബൈക്ക് സ്വന്തമായി.

കളിയുടെ ഏഴാം മുനിട്ടിൽ ജാഹുവിന്‍റെ ഫ്രീകിക്കിൽ നിന്ന് ഒരു ഫ്രീ ഹെഡറിലൂടെ മൊർട്ടാഡ ഫാൾ ആണ് മുംബൈക്ക് ലീഡ് നൽകിയത്.

സെമി ഫൈനലിൽ മുംബൈ സിറ്റി നാലാം സ്ഥാനക്കാരായ എഫ് സി ഗോവയെയും, രണ്ടാം സ്ഥാനക്കാരായ എ ടി കെ മോഹൻ ബഗാൻ, മൂന്നാം സ്ഥാനക്കാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയും നേരിടും.

 

 

Top