ഐഎസ്എൽ : ബംഗളുരുവിനെതിരെ മുംബൈക്ക് ജയം

football

ഡ്‌ഗാവ്: ഐഎസ്എല്ലില്‍ ബംഗളുരു എഫ്‌സിയെ തകര്‍ത്ത് മുംബൈ സിറ്റി പോയിന്‍റ് പട്ടികയില്‍ വീണ്ടും മുന്നില്‍. ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മുംബൈയുടെ വിജയഭേരി. ഒന്‍പത് കളിയില്‍ ഏഴ് ജയവും 22 പോയിന്‍റുമായാണ് മുംബൈ തലപ്പത്ത് നില്‍ക്കുന്നത്. അതേസമയം അത്രതന്നെ മത്സരങ്ങളില്‍ 12 പോയിന്‍റുമായി ബംഗളുരു അഞ്ചാംസ്ഥാനത്ത് തുടരുന്നു. ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍ ബെംഗളൂരു 4-2-3-1 ശൈലിയിലും മുംബൈ സിറ്റി 4-2-3-1 ഫോര്‍മേഷനിലുമാണ് കളത്തിലിറങ്ങിയത്. ഐഎസ്എല്ലില്‍ മികച്ച റെക്കോര്‍ഡുള്ള ബംഗളുരുവിനെ തുടക്കം മുതല്‍ വിറപ്പിച്ചു ഈ സീസണില്‍ കുതിപ്പ് തുടരുന്ന മുംബൈ സിറ്റി.

ഒന്‍പതാം മിനുറ്റില്‍ പ്രതിരോധ താരം മൗര്‍റ്റാഡ ഫാള്‍ മുംബൈയെ മുന്നിലെത്തിച്ചു. ബിപിന്‍ സിംഗ് എടുത്ത കോര്‍ണര്‍ കിക്കില്‍ തലവെച്ച് ലക്ഷ്യം കാണുകയായിരുന്നു ഫാള്‍. ഐഎസ്എല്ലില്‍ പത്താം തവണയാണ് ഫാള്‍ ഹെഡര്‍ ഗോള്‍ നേടുന്നത്. ബ്രൗണിനും പ്രതീക്കിനും പകരം ഉദാന്തയെയും അജിത്തിനെയും അണിനിരത്തിയാണ് ബംഗളുരു രണ്ടാംപകുതിക്ക് ഇറങ്ങിയത്. 58-ാം മിനുറ്റില്‍ രാഹുല്‍ ബേക്കേയ്‌ക്ക് പകരം ഫ്രാന്‍ ഗോണ്‍സാലസും കളത്തിലെത്തി. 66-ാം മിനുറ്റില്‍ ഓഗ്‌ബച്ചേ മുംബൈ‌ക്കായിറങ്ങി. ക്ലീറ്റന്‍ സില്‍വയെ ഫാള്‍ ബോക്‌സില്‍ വീഴ്‌ത്തിയതിന് 77-ാം മിനുറ്റില്‍ബംഗളുരുവിന് അനുകുലമായി പെനാല്‍റ്റി ലഭിച്ചു. അമരീന്ദറിനെ കബളിപ്പിച്ച് ഛേത്രി പന്ത് വലയിലാക്കിയതോടെ ബെംഗളൂരുവിന്‍റെ തിരിച്ചുവരവ്.

Top