ഐഎസ്എൽ : മോഹൻ ബാഗാനെ സമനിലയിൽ പൂട്ടി ചെന്നൈ

CHENNAI FC

ഡ്‌ഗാവ്: ഐഎസ്എല്ലില്‍ എ ടി കെ മോഹന്‍ ബഗാനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ചെന്നൈയിന്‍ എഫ്‌സി. പന്തടക്കത്തിലും പാസിംഗിലും മുന്നിട്ടു നിന്നത് ചെന്നൈയിനായിരുന്നെങ്കില്‍ വിജയഗോള്‍ മാത്രം നേടാന്‍ അവര്‍ക്കായില്ല.ഇരുട ടീമുകളും പരുക്കന്‍ അടവുകള്‍ പുറത്തെടുത്തതും മത്സരത്തിന്‍റെ ആവേശം കെടുത്തി. സമനിലയോടെ എടികെ 17 പോയന്‍റുമായി ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ എട്ട് കളികളില്‍ 10 പോയന്‍റുമായി ചെന്നൈയിന്‍ ഏഴാം സ്ഥാനത്താണ്.

ചെന്നൈയിന്‍ പ്രതിരോധത്തിന് ഊന്നല്‍ കൊടുത്തപ്പോള്‍ കൂടുതല്‍ ആക്രമണവും ചെന്നൈയിനിന്‍റെ ഭാഗത്തുനിന്നാണ് വന്നത്. ലക്ഷ്യത്തിലേക്ക് ഒരു തവണ മാത്രമാണ് എടി‌കെ ലക്ഷ്യം വെച്ചത്. ലഭിച്ച അവസരങ്ങള്‍ നഷ്ടമാക്കിയ എടികെയു റോയ് കൃഷ്ണ നിറം മങ്ങിയതും ബഗാന് തിരിച്ചടിയായി. എ ടി കെ ഗോള്‍ കീപ്പര്‍ അരിന്ദം ഭട്ടചാര്യയുടെ മിന്നും സേവുകളാണ് ചെന്നൈയിനിന്‍റെ വിജയം തടഞ്ഞത്.

Top