ഐഎസ്എൽ : ഒഡീഷ എഫ്‌സിയെ തകർത്ത് മോഹൻ ബഗാൻ

നജി: ഐഎസ്എല്ലില്‍ കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിയിരിക്കെ റോയ് കൃഷ്ണ നേടിയ ഹെഡ്ഡര്‍ ഗോളില്‍ ഒഡീഷ എഫ്‌സിയെ മറികടന്ന് ഹാട്രിക്ക് വിജയം സ്വന്തമാക്കി എടികെ മോഹന്‍ ബഗാന്‍. ഗോള്‍രഹിത സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തില്‍ നാല് മിനിറ്റ് അധികസമയത്തിന്‍റെ അവസാന സെക്കന്‍ഡിലായിരുന്നു സന്ദേജ് ജിങ്കാന്‍റെ അസിസ്റ്റില്‍ റോയ് കൃഷ്ണയുടെ ഹെഡ്ഡര്‍ ഗോള്‍ പിറന്നത്.

ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാന്‍റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. മൂന്ന് കളികളില്‍ ഒമ്പത് പോയന്‍റുമായി എടികെ ഒന്നാം സ്ഥാനത്ത് തിരിച്ചിത്തിയപ്പോള്‍ ഒഡീഷ എഫ്‌സി ബ്ലാസ്റ്റേഴ്സിന് പിന്നില്‍ പത്താം സ്ഥാനത്ത് തുടരുന്നു.

Top