നാളെ നടക്കുന്ന ഐ.എസ്.എല്‍ കാണാന്‍ കാണികള്‍ ഇല്ല; കളി അടച്ചിട്ട സ്റ്റേഡിയത്തില്‍

പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് ഐ.എസ്.എല്‍ അധികൃതര്‍. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ബംഗളൂരുവും തമ്മില്‍ നാളെ നടക്കുന്ന ഐ.എസ്.എല്‍ മത്സരത്തിലാണ് കാണിളെ പ്രവേശിപ്പിക്കേണ്ട എന്ന തീരുമാനം അധികൃതര്‍ എടുത്തിരിക്കുന്നത്.

ഗുവാഹത്തിയില്‍ ആണ് മത്സരം നടക്കുക. കാണികള്‍ ആരും ഇല്ലാത്ത മത്സരം അടച്ചിട്ട സ്റ്റേഡിയത്തിനുള്ളില്‍ നാളെ നടക്കും. ഐ.എസ്.എല്‍ അധികൃതര്‍ ആണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

പൗരത്വബില്ലിനെതിരെ ഗുവാഹത്തി അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നഗരങ്ങളില്‍
പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് കാണികളെ പ്രവേശിപ്പിക്കരുത് എന്ന തീരുമാനം എടുത്തത്.

ഗുവാഹത്തി ഭരണകൂടത്തിന്റെ നിര്‍ദേശവും കാണികളുടെ സുരക്ഷയും കണക്കിലെടുത്താണ് ഈ തീരുമാനം കൈക്കൊണ്ടത്.

Top