ഐഎസ്എല്‍; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ജംഷേദ്പൂരും ഇന്ന് നേര്‍ക്കുനേര്‍

ഗുവാഹത്തി: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റരും ജംഷേദ്പൂരും ഇന്ന് ആറാം സീസണിലെ അവസാന മത്സരങ്ങള്‍ക്കിറങ്ങും. രാത്രി 7.30നാണ് മത്സരം തുടങ്ങുക. ഗുവാഹത്തിയില്‍ വച്ചാണ് മത്സരം നടക്കുക. രണ്ട് ടീമിന്റെയും പ്ലേ ഓഫ് സാധ്യതകള്‍ അസ്ഥമിച്ചുകഴിഞ്ഞു.

അഞ്ചുമുതല്‍ 10 വരെയുള്ള സ്ഥാനങ്ങള്‍ക്കായാണ് ഇരുടീമുകളും മത്സരിക്കുന്നത്. പോയന്റ് പട്ടികയില്‍ 14 കളികളില്‍നിന്നും 12 പോയന്റ് മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് 9-ാം സ്ഥാനത്താണ്. എന്നാല്‍ നോര്‍ത്ത് ഈസ്റ്റ് കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നാലിലും തോറ്റിരുന്നു. അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സുമായി സമനിലയില്‍ പിരിയുകയുമാണ് ചെയ്തത്.

ജംഷേദ്പൂര്‍ എഫ്സിക്ക് 15 കളികളില്‍നിന്നും 16 പോയന്റാണുള്ളത്. അവസാനം നടന്ന അഞ്ചു കളികളില്‍ നാലിലും തോറ്റ ടീം ഒന്നില്‍ മാത്രമായിരുന്നു ജയിച്ചത്.

Top