ഐഎസ്എല്‍; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും മുംബൈ സിറ്റിയും ഇന്ന് നേര്‍ക്കുനേര്‍

മുംബൈ: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും മുംബൈ സിറ്റിയും ഇന്ന് നേര്‍ക്കുനേര്‍. രാത്രി 7.30നാണ് മത്സരം നടക്കുക. ഏറെ പ്രതീക്ഷയോടെയാണ് ഇന്ന് മുംബൈ കളത്തില്‍ ഇറങ്ങുന്നത്.

സീസണില്‍ മോശം പ്രകടനം നടത്തുന്ന നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിക്കാനായില്ലെങ്കില്‍ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് സാധ്യത കുറയും.

പ്ലേ ഓഫിലെ നാലാം സ്ഥാനത്തിനായി ഒഡിഷ എഫ്സിയുമായി കടുത്ത പോരാട്ടമാണ് മുംബൈ നടത്തുന്നത്. നിലവില്‍ അഞ്ചാം സ്ഥാനത്തുനില്‍ക്കുന്ന ടീമിന് ജയത്തോടെ നാലാം സ്ഥാനത്തേക്കുയരാം. അതുകൊണ്ട് തന്നെ ഏറെ നിര്‍ണായകമാണ് ഇന്ന് നടക്കുന്ന മത്സരം.

Top