ഐഎസ്എല്‍; ചെന്നൈയിന്‍ എഫ്സിയും ജംഷഡ്പൂർ എഫ്സിയും നേര്‍ക്കുനേര്‍

ചെന്നൈ: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്സിയും ജംഷഡ്പൂർ എഫ്സിയും തമ്മിലുള്ള മത്സരം ഇന്ന് നടക്കും. ചെന്നൈയുടെ മൈതാനത്ത് വച്ചാണ് മത്സരം നടക്കുക. രാത്രി 7.30 നാണ് മത്സരം നടക്കുന്നത്.

കഴിഞ്ഞ അഞ്ച് ഹോം മത്സരങ്ങളിലുമായി ആകെ ഒരു കളി മാത്രമാണ് ചെന്നൈയിന്‍ തോറ്റിട്ടുള്ളത്. ആ വിശ്വാസത്തിലാണ് ചെന്നൈ ഇന്ന് കളിക്കാനിറങ്ങുന്നത്. ഓവന്‍ കോയിലാണ് ചെന്നൈയുടെ പരിശീലകന്‍.

ജംഷഡ്പൂരും പ്ലേ ഓഫിലെത്താന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ്. തോല്‍വികള്‍ മറിടകന്ന് വിജയവഴിയില്‍ തിരിച്ചെത്തിയതോടെ ടീമിന് മുന്നോട്ടുപോകാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്.

Top