ഐഎസ്എല്‍; ബെംഗളുരു എഫ്സിയും ഹൈദരാബാദ് എഫ്സിയും ഇന്ന് നേര്‍ക്കുനേര്‍

ബെംഗളുരു: ഐഎസ്എല്ലില്‍ ബെംഗളുരു എഫ്സി ഇന്ന് ഹൈദരാബാദ് എഫ്സിയെ നേരിടും. രാത്രി 7.30ന് ബെംഗളുരുവിന്റെ മൈതാനത്ത് വച്ചാണ് മത്സരം നടക്കുക.

ഒന്നാം സ്ഥാനത്തുള്ള ഗോവയുമായി 5 പോയന്റ് വ്യത്യാസമാണ് ബെംഗളുരുവിന് ഉള്ളത്. എന്നാല്‍ ഹൈദരാബാദ് ആകെ ഒരു കളിയില്‍മാത്രമാണ് ജയിച്ചത്.

സീസണില്‍ ഒരു കളിമാത്രം ജയിച്ചിട്ടുള്ള ഹൈദരാബാദ് മുംബൈയ്ക്കെതിരായ അവസാന മത്സരത്തില്‍ 1-1 എന്ന സമനില വഴങ്ങിയതാണ് ടീമിന് ആശ്വാസം. മാഴ്സലീന്യോ, ബോബോ തുടങ്ങിയ കളിക്കാരെല്ലാം ഇന്ന് ബെംഗളുരുവിനെതിരെ കളിക്കുന്നതാണ്.

Top