ഐ എസ് എല്‍: മുംബൈ ഇന്ന് കൊല്‍ക്കത്തയെ നേരിടും

കൊല്‍ക്കത്ത: ഐ എസ് എല്ലില്‍ മുംബൈ സിറ്റി ഇന്ന് അത്‌ലറ്റിക്കോ കൊല്‍ക്കത്തയെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് കൊല്‍ക്കത്തയില്‍ വച്ചാണ് മത്സരം നടക്കുക. നിലവില്‍ 27 പോയിന്റുമായി നിലയുറപ്പിച്ചിരിക്കുന്ന ടീമാണ് മുംബൈ. ലീഗില്‍ നാലാം സ്ഥാനത്തുള്ള മുംബൈയ്ക്ക് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇന്നത്തെ മത്സരം നിര്‍ണായകമാവും എന്നാണ് വിലയിരുത്തല്‍.

21 പോയിന്റുള്ള കൊല്‍ക്കത്ത ആറാം സ്ഥാനത്താണ് തുടരുന്നത്. മുംബൈയില്‍ നടന്ന ആദ്യപാദ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു.

Top