ഐഎസ്എൽ ; കൊൽക്കത്ത ഡെർബിയിൽ ഈസ്റ്റ് ബംഗാളിനെതിരെ എടികെ മോഹൻബഗാന് ജയം

കൊൽക്കത്ത ഡെർബിയിൽ ഈസ്റ്റ് ബംഗാളിനെതിരെ എടികെ മോഹൻബഗാന് ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് എടികെ ബദ്ധവൈരികളെ തകർത്തത്. റോയ് കൃഷ്ണ, മൻവീർ സിംഗ് എന്നിവരാണ് എടികെയ്ക്കായി സ്കോർ ചെയ്തത്. ഇതോടെ കളിച്ച രണ്ട് മത്സരങ്ങളിലും വിജയിച്ച എടികെ പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി.

കഴിഞ്ഞ സീസണിലെ അതേ തന്ത്രമാണ് ഹബാസ് ഇക്കുറിയും പ്രയോഗിക്കുന്നത്. പ്രാക്ടിക്കൽ ഫുട്ബോൾ മാത്രം ലക്ഷ്യമിട്ടുള്ള പന്ത് കളി. പ്രതിരോധം ശക്തമാക്കി റോയ് കൃഷ്ണ, ഡേവിഡ് വില്ല്യംസ് എന്നിവരെ ആക്രമണത്തിനയക്കുന്ന തന്ത്രം രണ്ട് മത്സരങ്ങളിലും വിജയിച്ചു. ഈസ്റ്റ് ബംഗാൾ തന്നെയായിരുന്നു ഇന്ന് ചിത്രത്തിലുണ്ടായിരുന്നത്. മികച്ച ബോൾ കൺട്രോൾ, ബോൾ പൊസിഷൻ, പാസുകളുടെ കൃത്യത എന്നിങ്ങനെ സകല മേഖലകളിലും മുന്നിട്ടു നിന്ന അവർ ആദ്യ പകുതിയിൽ പലതവണ ഗോളിനരികെ എത്തിയതാണ്.

Top