ഐഎസ്എല്‍; കേരളാ ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും ഇന്ന് നേര്‍ക്കുനേര്‍

കൊച്ചി: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ബംഗളൂരു എഫ്സിക്കെതിരെ ഇറങ്ങും. ഐഎസ്എല്‍ പ്ലേ ഓഫ് സാധ്യത അസ്തമിച്ച ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം മത്സരം കൂടിയാണിത്. കൊച്ചിയില്‍ രാത്രി 7.30 നാണ് മത്സരം നടക്കുക.

ഇതുവരെ 16 മത്സരത്തില്‍ നിന്നും മൂന്ന് ജയം മാത്രമാണ് കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ടീമുള്ളത്. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം 23ന് ഒഡീഷക്കെതിരെയാണ്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളായ സന്ദേശ് ജിംഗാന്‍, മാരിയോ ആര്‍ക്കേസ് തുടങ്ങിയവര്‍ പരിക്കിന്റെ പിടിയിലായതാണ് ടീമിന് വലിയ പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതിരുന്നത്. എടികെയെ രണ്ട് തവണയും ഹൈദരാബാദിനെ ഒരു പ്രാവശ്യവും തോല്‍പ്പിച്ചാണ് ബ്ലാസ്റ്റേഴ്സ് ജയം നേടിയിരുന്നത്.

Top