ഐ.എസ്.എല്‍; കേരള ബ്ലാസ്റ്റേഴ്സും ജംഷഡ്പൂര്‍ എഫ്.സിയും വാശിയേറിയ മത്സരം ഇന്ന്

.എസ്.എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂര്‍ എഫ്.സിയെ നേരിടും. നോക്കൗട്ടിനുള്ള സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ബ്ലാസ്റ്റേഴ്സ് ഇന്നത്തെ മത്സരത്തില്‍ ജയിക്കണം.

ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍ പോയന്റ് പട്ടികയില്‍ 14 പോയിന്റുമായി ഏഴാം സ്ഥാനത്താണുള്ളത്. ലീഗ് റൗണ്ടില്‍ ആറ് മത്സരങ്ങള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഉള്ളത്.

അതേസമയം പോയിന്റ് പട്ടികയില്‍ ജംഷഡ്പൂര്‍ എഫ്.സി കേരള ബ്ലാസ്റ്റേഴ്സിന് താഴെയാണ്. 13 പോയിന്റാണ് ജംഷെഡ്പൂരിന് 11 മത്സരങ്ങളില്‍ നിന്നും ലഭിച്ചത്.

Top