ഐഎസ്എല്‍; പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് അപൂര്‍വ്വ നേട്ടം

കൊച്ചി: ഐഎസ്എല്‍ പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് റെക്കോര്‍ഡ് നേട്ടം.

ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ കാണികള്‍ എത്തിയത് ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടിലാണ് എന്നതാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ നേട്ടം.

ഒരു മത്സരത്തിന് ശരാശരി 36,535 പേര്‍ എന്ന കണക്കില്‍ കഴിഞ്ഞ മൂന്ന് ഹോം ഗ്രൗണ്ട് മത്സരങ്ങളിലായി 100,606 പേരാണ് ബ്ലാസ്റ്റേഴ്‌സിന്റെ കളികാണാന്‍ കൊച്ചിയിലേക്കെത്തിയത്.

രണ്ടാം സ്ഥാനത്തുളള അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടില്‍ ആദ്യ മത്സരത്തില്‍ എത്തിയത് 32,816 പേര്‍ ആണ്.

അതേസമയം ഐഎസ്എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം കാണികള്‍ കണ്ട മത്സരം 2015 ഡിസംബര്‍ 16ന് നടന്ന അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത-ചെന്നൈ എഫ്‌സി മത്സരമാണ്.

68,340 പേരാണ് അന്ന് മത്സരം കാണാന്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക് എത്തിയത്.

ഏറ്റവുമധികം ആളുകള്‍ കണ്ട രണ്ടാമത്തെ മത്സരം സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഡിസംബര്‍ 12ന് നടന്ന കൊല്‍ക്കത്ത-മുംബൈ മത്സരമാണ്.

Top